തോപ്പുംപടി: തോപ്പുംപടിയില്‍ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി കായലില്‍ കണ്ട കൈപ്പത്തി നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഒരു കൈപ്പത്തി മാത്രം കായലിന് മീതെ ഉയര്‍ന്നുകണ്ടത്. ഒറ്റനോട്ടത്തില്‍ മൃതദേഹമാണെന്ന് തോന്നുന്ന രീതിയിലാണ് കൈ ഉയര്‍ന്നുകണ്ടത്. നാട്ടുകാര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വന്ന്, നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ വള്ളത്തില്‍ കൈപ്പത്തി കണ്ട സ്ഥലത്തേക്ക് നീങ്ങി.

To advertise here,

നാട്ടുകാരിലൊരാള്‍ കൈപ്പത്തി പൊക്കിയെടുത്തു. ഒരു ബൊമ്മയുടെ കൈപ്പത്തിയായിരുന്നു അത്. ഇതോടെ പോലീസിന്റെ മുഖത്ത് ചിരി പടര്‍ന്നു. തുണിക്കടകളില്‍ വസ്ത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ബൊമ്മയുടെ കൈപ്പത്തി ആരോ കായലില്‍ ഉപേക്ഷിച്ചതാണ്. കായലില്‍ നിന്ന് കൈപ്പത്തി കൊണ്ടുവരുന്നതും കാത്തിരുന്ന നാട്ടുകാര്‍ക്ക് ബൊമ്മയുടെ കൈപ്പത്തി കണ്ട് ചിരിയടക്കാനായില്ല.