
തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡിൽവെച്ച് മോഷ്ടാവ് കവർന്നെടുത്ത് വിഴുങ്ങിയ പാദസരം പൂർണമായി കണ്ടെടുക്കാനായില്ല. ഇയാളെ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് ഷഫീഖി(42)നെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും തിരികെ ജയിലിലേക്ക് കൊണ്ടുപോയത്. മോഷണക്കേസിൽ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതിയെ തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
എക്സ്റേ പരിശോധനയിൽ പാദസരം പൂർണമായി കണ്ടെത്തിയെങ്കിലും വിസർജ്ജന സമയത്ത് പാദസരത്തിന്റെ കൊളുത്തു ഭാഗം മാത്രമാണ് കിട്ടിയത്. ബാക്കി ഭാഗം കൂടി പ്രതീക്ഷിച്ച് രണ്ടു ദിവസം കൂടി ആശുപത്രിയിൽ ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഭാഗിക വിജയത്തോടെയുള്ള 'ദൗത്യം' പൂർത്തിയാക്കി തിങ്കളാഴ്ച മുഹമ്മദ് ഷെഫീഖിനെ ആശുപത്രിയിൽ നിന്നും തിരികെ ജയിലിലെത്തിക്കുകയായിരുന്നു.
Read Also:സിനിമയല്ല; പ്രതിയുടെ വയറ്റിലെ 'തൊണ്ടിമുതൽ' പുറത്തുവരുന്നതും കാത്ത് ദൃക്സാക്ഷികളും പോലീസും
വെള്ളിയാഴ്ച വൈകിട്ടാണ് തമ്പാനൂർ ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന രക്ഷിതാവിന്റെ ചുമലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസുകാരിയുടെ നാലര ഗ്രാം തൂക്കമുള്ള പാദസരം മോഷ്ടാവ് കവർന്നെടുത്തത്. സമീപത്തുണ്ടായിരുന്നവർ സംഭവം കണ്ടുവെന്നു മനസിലാക്കിയ പ്രതി അവിടെ വച്ചുതന്നെ പാദസരം വിഴുങ്ങി. തുടർന്നാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്ത് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാദസരത്തിന്റെ ബാക്കി ഭാഗം ആദ്യ ദിവസമോ മറ്റോ വിസർജ്യത്തിലൂടെ പുറത്തു പോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.
Content Highlights:thondimuthalum driksakshiyum movie scenes happened in trivandrum finally accused discharged
Published: 14 Dec 2020, 07:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented