പൊന്നാനി(മലപ്പുറം): പൊന്നാനി കോട്ടത്തറയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ആയുധശേഖരം കണ്ടെത്തി. കണ്ടകുറുംബക്കാവ് ക്ഷേത്രത്തിന് എതിര്‍വശത്തെ വാഹന ഷോറൂമിന്റെ പിന്‍വശത്തെ ചാലില്‍നിന്നാണ് 14 വാളുകള്‍ കണ്ടെടുത്തത്. 

To advertise here,

ചാക്കില്‍ പൊതിഞ്ഞനിലയിലാണ് വാളുകള്‍ കണ്ടത്. ആയുധശേഖരം കണ്ടെത്തിയ വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. വാളുകള്‍ക്ക് ഏകദേശം രണ്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Content Highlights: swords found in drainage in ponnani malappuram