കല്പറ്റ: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എല്‍.57 ഡി 3542 എന്ന ചരക്കുലോറിയില്‍ കടത്തുകയായിരുന്ന 15000 ഹാന്‍സ് പാക്കറ്റുകളാണ് എക്‌സൈസ് സംഘം പിടികൂടിയത്. 

To advertise here,

ലോറിയിലുണ്ടായിരുന്ന കൊടുവള്ളി വെണ്ണക്കാട് സ്വദേശി സലീമിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സലിം പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ. ബാബു, സുനില്‍ സി.ഇ.ഒമാരായ ഡിപു, വിപിന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. 

Content Highlights: prohibited tobacco products seized from wayanad muthanga check post