
കൊല്ലം: അഞ്ചലില്‍ സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അഗസ്ത്യകോട് പാറവിള തുഷാര ഭവനില്‍ ഉല്ലാസി(40)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചല്‍ ബൈപ്പാസ് റോഡില്‍ സെന്റ് ജോര്‍ജ് സ്കൂളിന് സമീപത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഞ്ചല്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം റൂറല്‍ എസ്.പി.യും പുനലൂര്‍ ഡിവൈ.എസ്.പി.യും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഫൊറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സംഭവത്തില്‍ അഞ്ചല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഉല്ലാസ് അവിവാഹിതനാണ്.
Content Highlights: private bus owner charred body found in anchal kollam
Published: 01 Jul 2021, 12:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented