ആലത്തൂർ: സാമൂഹികമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണില്‍ സൂക്ഷിച്ചതിന്‌ ബി.ജെ.പി ഐ.ടി. സെൽ കോ-ഓർഡിനേറ്റർ പോലീസ് പിടിയിൽ. ബി.ജെ.പി ആലത്തൂർ മണ്ഡലം ഐ.ടി. സെൽ കോ-ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ്(28) ആലത്തൂർ സി.ഐ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

To advertise here,

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ്.പി.യുടെ നിർദേശാനുസരണമായിരുന്നു റെയ്‌ഡ്. ദൃശ്യങ്ങൾ ശേഖരിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

ഐ.ടി. ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു. ഗ്രേഡ് എസ്.ഐ റഹിമാൻ, എ.എസ്.ഐ ബാബു പോൾ, സി.പി.ഒ സുജിഷ, സൈബർ സെൽ ഉദ്യോഗസ്ഥൻ അനൂപ് എന്നിവർ റെയ്‌ഡിന് നേതൃത്വം നൽകി.

Content Highlights:operation p hunt bjp it cell coordinator arrested in palakkad