പേയാട്(തിരുവനന്തപുരം): മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. പേയാട് ചന്തമുക്കിനു സമീപം മേലെപുല്ലുവിളവീട്ടില്‍ ജി.രാജേന്ദ്രന്‍ (56) ആണ് മരിച്ചത്.
തിങ്കളാഴ്ച വെളുപ്പിന് വയറുവേദനയെ തുടര്‍ന്ന് രാജേന്ദ്രനെ മക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ചതായി അവിടെ വച്ചാണിയാള്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഉടനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മലയിന്‍കീഴ് പോലീസ് കേസെടുത്തു. ഭാര്യ: ഗൗരിക്കുട്ടി. മക്കള്‍: അജയ് അരവിന്ദ്, അജയ് രാഹുല്‍, അരുണിമ.
Published: 18 Jan 2022, 10:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented