ചെറുപുഴ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയായ ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. എ.സി. മെക്കാനിക്കായ ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് സ്വദേശി സി.ജെ.ജിബിനെ (21) യാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി. പി.കെ.പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെറുപുഴ എസ്.ഐ. എം.പി.ഷാജിയും സംഘവും അറസ്റ്റുചെയ്തത്. 

To advertise here,

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി ബന്ധുവീട്ടിലെത്തിയപ്പോള്‍ ജിബിന്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്തു.