
നാഗര്‍കോവില്‍: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. തിങ്കളാഴ്ച ഇരുപക്ഷത്തെയും വാദം കേട്ടശേഷമാണ് നാഗര്‍കോവില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി ആര്‍.ആറുമുഖം വിധി പറയാനായി കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റിയത്.
പാളയംകോട്ട ജയിലിലായിരുന്ന പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും തിങ്കളാഴ്ച കുഴിത്തുറ കോടതിയില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് കേസ് നാഗര്‍കോവില്‍ ജില്ലാ കോടതിയിലേക്കു മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു.
ഇതോടെ രാവിലെ പത്തുമണിക്കുതന്നെ ജില്ലാ കോടതിപരിസരത്ത് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. എ.ഡി.എസ്.പി.യുടെ നേതൃത്വത്തില്‍ നൂറിലധികം പോലീസ് കോടതിക്കു സുരക്ഷാവലയം തീര്‍ത്തു. ഉച്ചയ്ക്ക് 12.25 ഓടെ ഡി.എസ്.പി. വേദമാണിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കോടതിക്കു മുന്നില്‍ എത്തിച്ചു. സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്ഞാനശേഖര്‍ ഹാജരായി. മധുരയില്‍നിന്നുള്ള രാജായുടെ നേതൃത്വത്തില്‍ സര്‍വേഷ് പാണ്ഡ്യന്‍, രമണി ഇരുളപ്പന്‍, ഗണേഷ് എന്നീ അഭിഭാഷകരാണ് പ്രതിഭാഗത്തിനായി ഹാജരായത്.
പ്രതികളെ 28 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെ പ്രതിഭാഗം അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു.
പ്രതികള്‍ക്കെതിേര ചാര്‍ജ് ചെയ്തിട്ടുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ കേസിലെ വിവരങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന രാജയുടെ ആവശ്യം അംഗീകരിച്ച് കോടതി 15 മിനിറ്റ് സമയം നല്‍കി.
1.25ഓടെ വീണ്ടും തുടങ്ങിയ വാദം 1.45വരെ തുടര്‍ന്നു. ഇരുപക്ഷത്തെയും വാദം കേട്ടശേഷമാണ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് ആര്‍.അരുള്‍ മുരുകന്‍ കേസ് വിധി പറയാനായി ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയിലേക്കു മാറ്റിയത്. തുടര്‍ന്ന് പ്രതികളെ പാളയംകോട്ട ജയിലിലേക്കു കൊണ്ടുപോയി.
കസ്റ്റഡിയില്‍ കിട്ടാനും എതിര്‍ത്തും വാദം
നാഗര്‍കോവില്‍: പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയാല്‍ ജീവാപായത്തിനു സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍.
പ്രതികളെ പോലീസ് വെടിവച്ചുകൊല്ലാന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ ഭയക്കുന്നതായി പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാജ കോടതിയെ അറിയിച്ചു.
തൗഫീഖിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കഴിഞ്ഞ ഡിസംബര്‍ 13ന് പോലീസില്‍ പരാതിനല്‍കിയിരുന്നു. വിവരം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ 13ന് മധുര കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുെണ്ടന്നും കോടതി കേസ് പരിഗണിക്കുന്നതുവരെ പോലീസ് കസ്റ്റഡിയില്‍ നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.
പല കേസുകളില്‍ പ്രതികളായ ഇവരെ പോലീസ് തിരയുമ്പോഴാണ് എസ്.എസ്.ഐ.യെ കൊലപ്പെടുത്തിയതെന്നും ഇവര്‍ക്കു കൂടുതല്‍ കേസുകളില്‍ ബന്ധമുെണ്ടന്നും യു.എ.പി.എ. ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കുറഞ്ഞത് 28 ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നും പോലീസിനുവേണ്ടി പ്രോസിക്യൂട്ടര്‍ ജ്ഞാനശേഖര്‍ വാദിച്ചു.
Content Highlights: Kalayikkavila SSI Murder case
Published: 21 Jan 2020, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented