തമ്പാനൂരിൽ ലോഡ്ജ് മുറിയിൽ യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ഗായത്രി എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം ഇവരുമായി ബന്ധമുണ്ടായിരുന്ന പ്രവീൺ എന്നയാൾ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. 

To advertise here,

തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ ജോലിചെയ്തിരുന്ന പ്രവീണിന് അടുത്തിടെയാണ് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തുടർന്ന് തന്നെക്കൂടി ഒപ്പം കൊണ്ടുപോകണമെന്ന ഗായത്രിയുടെ ആവശ്യം പ്രവീൺ നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.