കൊച്ചി: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെ.എസ്.ആര്‍.ടിസി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ് തെളിവെടുപ്പിനിടെ തോക്ക് കണ്ടെടുത്തത്. 

To advertise here,

കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനനേയും തൗഫീഖിനേയും എത്തിച്ചാണ് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് തുടങ്ങി അഞ്ചിനിറ്റുള്ളില്‍ തന്നെ ഓടയില്‍ നിന്ന് തോക്ക് കണ്ടെടുത്തു.

പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയനുസരിച്ചാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. 

ഒരു പിസ്റ്റളാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കൃത്യത്തിന് ഉപയോഗിച്ച പിസ്റ്റള്‍ തന്നെയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. കേരള പോലീസിന്റേയും കോര്‍പ്പറേഷന്‍ ജീവനക്കാരന്റേയും സഹായത്തോടെയാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. 

കളിയിക്കാവിള ചെക്‌പോസ്റ്റ് പരിസരത്തും പ്രതികള്‍ താമസിച്ചിരുന്ന ഇടങ്ങളിലും ഇന്നലെ രാത്രി തെളിവെടുപ്പ് നടത്തിയിരുന്നു. കേസ് എന്‍.ഐ.എക്ക് കൈമാറുന്ന ഘട്ടത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നത്.

Content Highlights: kalayikkavila murdercase- pistol was found to be used for the murder