
മംഗളൂരു: മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ സ്ഫോടകവസ്തുവെച്ചതിന് അറസ്റ്റിലായ മണിപ്പാല്‍ സ്വദേശി കെ.ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ വെളുത്ത പൊടിയടങ്ങിയ പെട്ടി കണ്ടെത്തി.
ഇത് സയനൈഡാണെന്ന് പ്രതി മൊഴിനല്‍കി. കര്‍ണാടക ബാങ്ക് ഉഡുപ്പി കഞ്ചിബെട്ട് ശാഖയിലെ ലോക്കറിലാണ് ഇത് കണ്ടെത്തിയത്.
വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വെച്ച കേസില്‍ 22-ന് ബെംഗളൂരുവില്‍ കീഴടങ്ങിയ ആദിത്യ റാവുവിനെ മംഗളൂരുവിലെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് തന്റെ കൈവശം സയനൈഡുള്ളതായി ഇയാള്‍ മൊഴിനല്‍കിയത്. ഇതേത്തുടര്‍ന്ന് അവധിദിനമായിട്ടും ഞായറാഴ്ച ബാങ്ക് തുറന്ന് ലോക്കര്‍ പരിശോധിച്ചു. ചെറിയ പെട്ടിയിലാക്കി ലോക്കറില്‍ സൂക്ഷിച്ച 150 ഗ്രാം വെളുത്ത പൊടി കണ്ടെത്തി.
സയനൈഡാണെന്ന് ആദിത്യ റാവു മൊഴിനല്‍കിയിട്ടുണ്ടെങ്കിലും പരിശോധന നടത്താതെ സ്ഥിരീകരിക്കാനാവില്ലെന്ന് കേസന്വേഷണത്തിന് നേതൃത്വംനല്‍കുന്ന അസി. പോലീസ് കമ്മിഷണര്‍ ബെല്ലിയപ്പ പറഞ്ഞു.
കണ്ടെടുത്ത പൊടി ഫൊറന്‍സിക് പരിശോധനയ്ക്കയക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 20-ന് രാവിലെയാണ് ആദിത്യ റാവു വിമാനത്താവളത്തില്‍ സ്ഫോടകവസ്തുവടങ്ങിയ ലാപ്‌ടോപ് ബാഗ് വെച്ചത്.
സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇയാള്‍ ബെംഗളൂരുവില്‍ കീഴടങ്ങുകയായിരുന്നു.
Content Highlights: ied bomb found in manglore airport; accused aditya rao keeps a white powder in his bank locker
Published: 28 Jan 2020, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented