ഷിംല: പ്രമുഖ വ്യക്തികളുടെ പേരിൽ ഇ-പാസുകൾ നേടിയവർക്കെതിരേ ഹിമാചൽ പ്രദേശ് പോലീസ് കേസെടുത്തു. മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നടൻ അമിതാഭ് ബച്ചൻ തുടങ്ങിയവരുടെ പേരുകളിൽ വ്യാജവിവരങ്ങൾ നൽകിയാണ് ചിലർ ഇ-പാസ് കരസ്ഥമാക്കിയത്. ഇവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും വ്യാജവിവരങ്ങൾ നൽകി ഇ-പാസ് എടുത്തവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കണമെങ്കിൽ ഇ-പാസ് നിർബന്ധമാക്കിയിരുന്നു. ഏപ്രിൽ 27 മുതലാണ് ഇത് നിലവിൽവന്നത്. എന്നാൽ ഇ-പാസ് പ്ലാറ്റ്ഫോമിൽ വ്യാജവിവരങ്ങൾ നൽകി പലരും പാസ് നേടുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഡൊണാൾഡ് ട്രംപിന്റെ പേരിലും അമിതാഭ് ബച്ചന്റെ പേരിലുമെല്ലാമാണ് ചിലർ പാസ് സ്വന്തമാക്കിയിരിക്കുന്നത്. ഈ രണ്ട് പാസുകളിലും ഒരേ ആധാർ നമ്പറും മൊബൈൽ നമ്പറുമാണ് നൽകിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന ഐ.ടി. വകുപ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Content Highlights:e pass with name of trump and bachan police registered fir
Published: 08 May 2021, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented