തിരുവനന്തപുരം: ശ്രീകാര്യത്ത് പുരുഷന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ ബാങ്കിന് പിന്‍വശത്ത് രണ്ട് കെട്ടിടങ്ങള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. 

To advertise here,

മുഖത്തും ശരീരത്തിലും മുറിവുകള്‍ കണ്ടതും കഴുത്തില്‍ കയര്‍ മുറുകാത്ത നിലയില്‍ കണ്ടതുമാണ് കൊലപാതകമെന്ന് സംശയിക്കാന്‍ കാരണം. മൃതദേഹം കെട്ടിത്തൂക്കിയ സ്ഥലത്തും ചോരപ്പാടുകളുണ്ട്. 

മരിച്ചയാളെ പിന്നീട് പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട വര്‍ക്കല സ്വദേശി ഷൈജുവാണ് മരിച്ചത്. വര്‍ക്കലയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റാണ് ഇയാളെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബാങ്കിന് സമീപം കട നടത്തുന്നയാളാണ് ആദ്യം മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചും പരിശോധന നടത്തി. അസി. കമ്മീഷണര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

Content Highlights: dead body found in sreekaryam trivandrum, police suspects murder