കുഴിത്തുറ: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, തമിഴ്‌നാട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പുതുക്കട പന്തിരപറമ്പ് സ്വദേശി ഷിബിന്‍(24) ആണ് അറസ്റ്റിലായത്. 

To advertise here,

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തിയെന്നാണ് കേസ്. പുതുക്കട ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ പരാതിയെത്തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസാണ് ഷിബിനെ അറസ്റ്റുചെയ്തത്. കുഴിത്തുറ കോടതി റിമാന്‍ഡ് ചെയ്തു.