ചണ്ഡീഗഢ്: അകാലിദള്‍ യുവനേതാവിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി. അകാലിദളിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ മുന്‍ പ്രഡിഡന്റായ വിക്കി എന്ന മിദ്ദുഖേരയെയാണ് നാലംഗ സംഘം വെടിവെച്ച് കൊന്നത്. ശനിയാഴ്ച രാവിലെ മൊഹാലി സെക്ടര്‍ 71-ലെ മട്ടൗര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം.
വസ്തുവില്‍പ്പനക്കാരനെ കണ്ട് മടങ്ങുന്നതിനിടെ വിക്കിയ്ക്ക് നേരേ മുഖംമറച്ചെത്തിയ രണ്ടുപേര്‍ വെടിവെയ്ക്കുകയായിരുന്നു. കാറിലേക്ക് കയറിയ ഉടനെയാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്ന്ന് വെടിവെച്ചു. യുവാവിന് നേരേ 20 റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം അക്രമിസംഘം ഒരു കാറില്‍ രക്ഷപ്പെടുകയും ചെയ്തു. നിരവധി തവണ വെടിയേറ്റ മിദ്ദുഖേരയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അകാലിദളിന്റെ സജീവപ്രവര്‍ത്തകനായ മിദ്ദുഖേര പഞ്ചാബ് സര്‍വകലാശാലയിലെ മുന്‍ നേതാവായിരുന്നു. പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മുതിര്‍ന്ന അകാലിദള്‍ നേതാവും പാര്‍ട്ടി വക്താവുമായ ദല്‍ജിത് സിങ് ചീമ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും സംസ്ഥാനത്ത് ഒരാള്‍ക്കും സുരക്ഷിതനാണെന്ന തോന്നലില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: akalidal youth leader shot dead in punjab
Published: 07 Aug 2021, 05:36 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented