രാജാക്കാട്(ഇടുക്കി): നാലുവയസ്സുകാരിയെ ശാരീരികപീഡനത്തിനിരയാക്കിയെന്ന് തെറ്റിദ്ധരിച്ച് പതിമൂന്നുകാരനെ, ബാലികയുടെ ബന്ധുക്കള്‍ മര്‍ദിച്ചവശനാക്കി. എന്നാല്‍, ബാലിക പീഡനത്തിനിരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി ശാന്തന്‍പാറ പോലീസ് അറിയിച്ചു.
പരിക്കേറ്റ ആണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ സി.ഐ.യുടെ നേതൃത്വത്തില്‍ ബാലികയുടെ മൊഴിയെടുത്തു. ആരോപണവിധേയനായ ആണ്‍കുട്ടിയുടെ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് സി.ഡബ്ല്യു.സി. അധികൃതര്‍ക്ക് കൈമാറുമെന്ന് ശാന്തന്‍പാറ പോലീസ് പറഞ്ഞു. ആണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരേ പോലീസ് കേസെടുക്കും.
Content Highlights: 13 year old boy attacked in rajakkad idukki
Published: 20 Jun 2020, 10:15 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented