തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ  ക്ഷേത്രത്തിനടുത്തുവെച്ച് യുവാവിനു കുത്തേറ്റ സംഭവത്തിൽ യുവതി പിടിയില്‍. പത്തനംതിട്ട ജില്ലയില്‍ മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്‌നേഹ അനിലി(23)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സനേഹ. 

To advertise here,

വ്യാഴാഴ്ച രാത്രിയായിരുന്നു വെമ്പായം തേക്കട സ്വദേശിയായ ഷിജിത്തിന് (25) കുത്തേറ്റത്. വെഞ്ഞാറമ്മൂട് സ്വദേശി ഷിയാസാണ് കുത്തിയത് എന്നായിരുന്നു ഷിജിത്തിന്റെ മൊഴി. ലഹരിസംഘത്തിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞു ഷിജിത്തിനെ അക്രമിസംഘത്തിനു സമീപത്തേക്ക് വിളിച്ചുകൊണ്ടുപോയത് സ്‌നേഹയാണെന്നാണ് പോലീസ് പറയുന്നത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്‌നേഹ. കുത്തിയ ഷിയാസ് ഉള്‍പ്പടെയുള്ളവരെ പിടികൂടാനായിട്ടില്ല.