കോട്ടയം: പ്രതിയെ പിടിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു.ഗാന്ധി നഗര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയ സുനു ഗോപിക്കാണ് കുത്തേറ്റത്. കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന്  മോഷണ കേസിലെ പ്രതിയെ പിടിക്കുന്നതിനിടയാണ് കുത്തേറ്റത്.

To advertise here,

മോഷണക്കേസ് പ്രതിയായ അരുണ്‍ ബാബുവാണ് പോലീസുകാരനെ കുത്തിയതെന്നാണ് വിവരം. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് ഇയാള്‍ അക്രമിച്ചത്. പോലീസ് പിന്നീട് ഇയാളെ പിടികൂടി.