വിളപ്പില്‍ശാല(തിരുവനന്തപുരം): ജയിലിലായിരുന്ന സുഹൃത്തിനെ കാണാന്‍ പോകാത്തതിന്റെ വിരോധത്തില്‍ യുവാവിനെ ക്രിമിനല്‍ കേസിലെ പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരുംകുളം ഈന്തിവിള എസ്എ മന്‍സിലില്‍ സെയ്ദലി(25)യാണ് അറസ്റ്റിലായത്.
കാപ്പിക്കാട് സ്വദേശി മുഹമ്മദ് നസീമിനാണ് വെട്ടേറ്റത്. കഴിഞ്ഞ മാസമാണ് സംഭവം. ഇരുവരുടെയും സുഹൃത്തായ കൊണ്ണിയൂര്‍ സ്വദേശി വസീമിനെ ജയിലില്‍ കാണാന്‍പോകാത്തതിന്റെ വിരോധത്തിലാണ് അക്രമം.
കാട്ടാക്കട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ട സെയ്ദലിയെ കാപ്പ ചുമത്തി നാടുകടത്തിയിരിക്കുകയായിരുന്നു. ശിക്ഷ പൂര്‍ത്തിയാക്കി നാട്ടിലെത്തിയാണ് സുഹൃത്തിനെ വെട്ടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: A man was stabbed in Thiruvananthapuram after a dispute over not visiting a jailed friend. The accused, a known rowdy, has been arrested and remanded.
Published: 02 Nov 2025, 07:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented