കൊല്ലങ്കോട്: തമിഴ്നാട്ടിലെ ഉദുമലപേട്ടയ്ക്കടുത്ത കണിയൂരിൽനിന്ന് ജോലി അന്വേഷിച്ച് മുതലമട മാമ്പള്ളത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മുതലമട ആട്ടയാംപതി പരുത്തിക്കാട്ടിൽ പരേതനായ രാജന്റെയും കവിതയുടെയും മകൻ രമേഷിന്റെ (26) മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ സുഹൃത്ത് ഷിജുവിന്റെ വീടിന്റെ പുറംകോലായിൽ കണ്ടത്.
ഒൻപതുവർഷംമുൻപ് രമേഷിന്റെ അച്ഛൻ രാജൻ മരിച്ചു. അതിനുശേഷം രമേഷും അമ്മയും മുത്തശ്ശിയും ആട്ടയാംപതിയിൽനിന്ന് തമിഴ്നാട്ടിലെ കണിയൂരിലേക്ക് താമസംമാറ്റി. ബേക്കറി ജീവനക്കാരനായ രമേഷ് രണ്ടുദിവസംമുൻപാണ് കൊല്ലങ്കോട്ടെ ഒരു ബേക്കറിയിൽ ജോലിക്കായി മാമ്പള്ളത്തെ സുഹൃത്ത് ഷിജുവിന്റെ വീട്ടിലെത്തിയത്. ബുധനാഴ്ച പകൽ മുഴുവൻ ഷിജുവിന്റെ വീട്ടിൽ മറ്റു രണ്ടുപേർക്കൊപ്പം രമേഷ് ചെലവഴിക്കുകയും സംഘംചേർന്ന് മദ്യപിക്കുകയും ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാൻകിടന്ന രമേഷിനെ പുലർച്ചെ മരിച്ചനിലയിൽ കാണുകയായിരുന്നെന്നാണ് ഷിജുവും വീട്ടുകാരും നൽകിയിട്ടുള്ള മൊഴി. മദ്യലഹരിയിലുള്ള വീഴ്ചയിലുണ്ടായതാകാം ശരീരത്തിലെ മുറിവുകളെന്നാണ് സംശയിക്കുന്നതെന്നും പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും സബ് ഇൻസ്പെക്ടർ സി. അരുൺ പറഞ്ഞു. കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിൽ നിറയെ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും ചെവിയിൽനിന്ന് രക്തംവാർന്ന നിലയിലായിരുന്നെന്നും രമേഷിന്റെ ബന്ധുക്കൾ പറയുന്നു. പോലീസും വിരലടയാളവിദഗ്ധരും പരിശോധിച്ചശേഷം വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
Content Highlights: 26-year-old Ramesh found dead at a friend's house in Muthalamada, Kollengode., Came from Kaniyoor looking for a bakery job., Friends claim he fell while intoxicated, but relatives report multiple injuries and bleeding., Police registered a case and initiated an investigation following post-mortem at Thrissur Medical College.
Published: 23 Oct 2026, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented