
ന്യൂഡല്‍ഹി: പത്തുവയസ്സുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയും നാട്ടുകാര്‍ കൈകാര്യംചെയ്തു. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പൈലറ്റിനെയും ഇവരുടെ ഭര്‍ത്താവായ എയര്‍ലൈന്‍ കമ്പനി ജീവനക്കാരനെയുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കേസെടുത്തതായും പ്രതികളായ ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ബാലവേല നിരോധനനിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
രണ്ടുമാസം മുന്‍പാണ് ദമ്പതിമാര്‍ പത്തുവയസ്സുകാരിയെ വീട്ടുജോലിക്കായി കൊണ്ടുവന്നത്. പണം നല്‍കി എത്തിച്ച പെണ്‍കുട്ടിയെ ഇരുവരും നിരന്തരം മര്‍ദിച്ചിരുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. കഴിഞ്ഞദിവസം പത്തുവയസ്സുകാരിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുള്ളത് ഒരു ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഈ ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. പിന്നാലെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ ദമ്പതിമാരുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും ഇവരെ മര്‍ദിക്കുകയുമായിരുന്നു.
പൈലറ്റ് യൂണിഫോം ധരിച്ച യുവതിയെയും ഭര്‍ത്താവിനെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് കൈകാര്യംചെയ്തത്. യുവതിയുടെ മുഖത്തടിച്ച സംഘം, മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്തു. ക്ഷമിക്കണമെന്ന് യുവതി പറഞ്ഞെങ്കിലും സ്ത്രീകള്‍ അടക്കമുള്ളവര്‍ മര്‍ദനം തുടരുകയായിരുന്നു. പിന്നാലെ സംഘത്തിലുള്ള പുരുഷന്മാര്‍ ഇവരുടെ ഭര്‍ത്താവിനെയും ആക്രമിച്ചു. മര്‍ദനത്തിനിടെ 'അവള്‍ മരിച്ചുപോകും' എന്ന് ചിലര്‍ പറയുന്നതും വീഡിയോയില്‍ കാണാം.
Content Highlights: woman pilot and husband thrashed by mob for employing 10 year old girl
Published: 19 Jul 2023, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented