മേപ്പാടി (വയനാട്): ആത്മീയചികിത്സനടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗംചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കട്ടിപ്പാറ, ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് പിടിയിലായത്.
ഒക്ടോബർ എട്ടിന് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റേയിൽ എത്തിച്ചു ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശംവെക്കൽ, സാമ്പത്തികത്തട്ടിപ്പ് കേസുകളിലും ആയുധനിയമം, സ്ഫോടകവസ്തുനിയമം പ്രകാരമുള്ള കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കർണാടകയിൽ സാമ്പത്തികത്തട്ടിപ്പ് കേസിലും അബ്ദുറഹിമാൻ ഉൾപ്പെട്ടിട്ടുണ്ട്. മേപ്പാടി ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ ജില്ലയിലെ ആലക്കോടുനിന്നാണ് ഇയാളെ പിടികൂടിയത്.
Content Highlights: Spiritual Healer Accused of Rape: Man Arrested in Wayanad for Molestation Under False Pretenses
Published: 02 Jan 2026, 07:04 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented