പുല്പള്ളി(വയനാട്): വീട്ടില്‍നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മീനംകൊല്ലി 'കനിഷ്‌ക നിവാസില്‍' കുമാറിന്റെ മകള്‍ കനിഷ്‌കയാണ് (16) മരിച്ചത്. 

To advertise here,

ഞായറാഴ്ച വൈകീട്ടുമുതല്‍ കനിഷ്‌കയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പുല്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പുല്പള്ളി ടൗണിലെ അനശ്വര ജങ്ഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‌ക.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)