
ആലപ്പുഴ: സാമൂഹികമാധ്യമങ്ങളില്‍ 'ചെകുത്താന്' എന്ന പേരിലറിയപ്പെടുന്ന വ്ളോഗര്‍ അജു അലക്സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് 'ചെകുത്താനെ'തിരേ പോലീസില്‍ പരാതി നല്‍കിയത്. വ്ളോഗറായ 'ആറാട്ടണ്ണന്' എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിലായ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്ളോഗര്‍ ചെകുത്താനെതിരേ നടി പോലീസിനെ സമീപിച്ചത്.
നേരത്തേ സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയതിന് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ നടിമാരുടെ പരാതിയിലാണ് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇതിനിടെയാണ് സന്തോഷ് വര്‍ക്കിക്കെതിരേ പരാതി നല്കിയ നടിമാരെ അധിക്ഷേപിച്ച് വ്ളോഗര്‍ 'ചെകുത്താന്' എന്ന അജുഅലക്സ് സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. തുടര്‍ന്ന് നടി ഹസീന ഇയാള്‍ക്കെതിരേ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു. നടിയുടെ പരാതിയില്‍ എല്ലാവശങ്ങളും പരിശോധിച്ചശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Actress files police complaint against vlogger Aju Alex (Chekuthan) for allegedly abusing actresses
Published: 30 Apr 2025, 09:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented