തിരുവനന്തപുരം: മകൻ ചെയ്ത ക്രൂരകൃത്യത്തിന്റെ ഞെട്ടലിലാണ് അഫാന്റെ പിതാവ് റഹീം. നിലവിൽ ദമ്മാമിലാണ് അദ്ദേഹം. പ്രവാസം നൽകിയ ദുരിതക്കയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെയാണ് നാട്ടിൽ നിന്ന് ദുരന്തവാർത്ത വെള്ളിടി കണക്കെ റഹീമിനെ തേടിയെത്തുന്നത്. 

To advertise here,

ഇനി ആർക്കും ഈ ഗതി വരരുത് എന്നും പറഞ്ഞ് അദ്ദേഹം വിതുമ്പി... മകൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നൊക്കെയാണ് പറയുന്നത്. എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്നും പിതാവ് റഹീം വിതുമ്പിക്കൊണ്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 

ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലാണ് ഇപ്പോൾ റഹീം. രണ്ടരവർഷത്തോളമായി റഹീമിന് മുമ്പിൽ നാട്ടിൽ പോകാനുള്ള വാതിലുകളടഞ്ഞിട്ട്. എല്ലാം ശരിയാക്കി ബുദ്ധിമുട്ടില്ലാത്ത ഒരു ജീവിതം വേണമെന്നും കടങ്ങൾ തീർത്ത് പുതു ജീവിതത്തിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തെ പിടിച്ചുലക്കുന്ന വാർത്ത നാട്ടിൽ നിന്നെത്തുന്നത്.