കോഴിക്കോട്: എംഡിഎംഎ ഇടപാടുമായി ബന്ധമില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ട് മൈനസ് ആണെന്നും വടകര എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപിക കീർത്തന. എൻഡിപിഎസ് കോടതി കീർത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് പേരാമ്പ്ര റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലക മരുതോങ്കര സ്വദേശി കെ.സി. കീർത്തനയെ വടകര എൻഡിപിഎസ് കോടതി പോലീസ് കസ്റ്റിഡിയിൽവിട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് കീർത്തനയെ പോലീസ് കസ്റ്റഡിയിൽവിട്ടത്.
‘എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കൂ. രണ്ടിടത്താണ് എനിക്ക് ബാങ്ക് അക്കൗണ്ട് ഉള്ളത്. എന്റെ ലോൺ അടവ് മുടങ്ങിക്കിടക്കുകയാണ്. ബാങ്ക് ബാലൻസ് മൈനസ് ആണ്. ഞാൻ അധ്യാപികയാണ്. ഒരു ആൺകുട്ടിയുടെ അമ്മയാണ്. ലഹരി ഇടപാട് നടത്തില്ല. ഇക്കാര്യം മാധ്യമങ്ങൾ എങ്കിലും തിരിച്ചറിയണം’, പോലീസ് ചോദ്യംചെയ്യലിനായി കൊണ്ടുപോകവെ കീർത്തന മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.
അതേസമയം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി മുമ്പോട്ടുപോകുന്നതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. അധ്യാപികമാരുടെ അക്കൗണ്ടിൽ പണം അയച്ചാണ് ആവശ്യക്കാർ എംഡിഎംഎ വാങ്ങിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വയനാട് സ്വദേശിയായ മറ്റൊരു 22-കാരനാണ് പ്രധാന കണ്ണി. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. പിടിയിലായവരും വയനാട് സ്വദേശിയും തമ്മിൽ ഇടപാട് നടന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാപകമായി ലഹരി വസ്തുക്കൾ എത്തിക്കുന്നത് ഈ 22-കാരൻ ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. അവസാനം പിടിയിലായത് ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ് ആണ്. അധ്യാപികമാർ ജിജിൽ വഴിയും നേരിട്ടും വയനാട് സ്വദേശിക്ക് പണം അയച്ചിട്ടുണ്ടെന്നാണ് സൂചന.
Content Highlights: Two suspects arrested for stealing two-wheelers in Kaduthuruthy., Stolen vehicles were sold to local scrap dealers for quick cash., Proceeds from the sales were used to fund a luxurious lifestyle., Police investigation led by SHO D. Rajeesh Kumar and SI Sharanya.
Published: 06 Aug 2026, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented