തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയിലാണ് സംഭവം. തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിൻ്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ സിബി (37) പിടിയിലായി. 

To advertise here,

ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയോടൊപ്പമായിരുന്നു താമസം. ഇവിടെ തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇർണിയൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയെ സിബി കൊലപ്പെടുത്തിയതായി സമ്മതിച്ചു. തുടർന്ന് പോലീസ് സിബിയെ അറസ്റ്റ് ചെയ്തു.

മദ്യപിക്കാൻ അമ്മയോട് പണം ചോദിച്ചാൽ തരില്ലെന്നും സഹോദരി പണം ചോദിച്ചാൽ മാത്രമേ നൽകുകയുള്ളൂ എന്നും അതിനാലാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിന് മൊഴിനൽകി. സംഭവദിവസവും സിബിയും തങ്കലീലയുമായി പണത്തെ ചൊല്ലി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. സിബിയെ കോടതിയിൽ ഹാജരാക്കി.