കോഴിക്കോട് :കോഴിക്കോട്ട്‌ വീണ്ടും വൻ ലഹരിവേട്ട. ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി. കല്ലായി സ്വദേശി എൻ.പി. ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് കോഴിക്കോട് മാവൂർ റോഡ് പരിസരത്തു വച്ച് നടക്കാവ് പോലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്.  ഇവർ ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. 

To advertise here,

കല്ലായിയിൽ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു പ്രതികൾ. ഇരുവരും മറ്റ് കേസുകളിൽ പ്രതികളാണെന്നും ഷാജഹാൻ 120 കിലോ കഞ്ചാവ് കേസിൽ നേരത്തെ ആന്ധ്രപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.