കൊച്ചി: 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ കൊച്ചി സിറ്റി ഡാന്‍സാഫിന്റെ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫി (35) നെയാണ് ബുധനാഴ്ച ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ് അഖില്‍. ഒരുവര്‍ഷത്തോളമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള ഫോണ്‍ നമ്പര്‍ വഴി മാസങ്ങള്‍ക്ക് മുന്‍പ് അഖിലിനെക്കുറിച്ചുള്ള വിവരം ഡാന്‍സാഫിന് കിട്ടിയിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് അഖിലിനെ പിടികൂടിയത്.
Content Highlights: tte arrested with mdma and hashish oil
Published: 17 Jul 2025, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented