ന്യൂഡല്‍ഹി: തോക്കുമായി നൃത്തംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മണ്ഡോലി ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ഡല്‍ഹി മണ്ഡോലി ജയില്‍ ഉദ്യോഗസ്ഥനായ ദീപക് ശര്‍മയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

To advertise here,

'നായക് നഹി, ഖല്‍നായക് ഹൂ മേം', എന്ന ഹിന്ദി പാട്ടിന്റെ അകമ്പടിയില്‍ ദീപക് ശര്‍മയും സുഹൃത്തുക്കളും ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് പ്രചരിച്ചത്. പാര്‍ട്ടിക്കിടെ ആകാശത്തേക്ക് വെടിവെച്ചതായും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. എന്നാലിത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലായ സുകേഷ് ചന്ദ്രശേഖറിന്റെ തിഹാര്‍ ജയിലിലെ ബാരക്കില്‍ റെയ്ഡിലടക്കം പങ്കെടുത്ത് ശ്രദ്ധേയനായ ജയില്‍ ഉദ്യോഗസ്ഥനാണ് ദീപക് ശര്‍മ. ഇദ്ദേഹത്തിന് ഇന്റഗ്രാമില്‍ 4.4 ലക്ഷം ഫോളോവര്‍മാരുണ്ട്. തിഹാര്‍ ജയില്‍ കോംപ്ലക്‌സിലാണ് മണ്ഡോലി ജയിലും പ്രവര്‍ത്തിക്കുന്നത്.