വളാഞ്ചേരി : ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അറസ്റ്റിലായ മൂന്നുപേർ റിമാൻഡിൽ.
വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ടുപടി സുനിൽ (32), താമിത്തൊടി ശശി (38), പ്രകാശൻ (37) എന്നിവരെയാണ് തിരൂർ കോടതി റിമാൻഡ് ചെയ്തത്. സുനിൽ, ശശി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലുൾപ്പെട്ട പ്രകാശനെ പാലക്കാടുനിന്നാണ് പിടികൂടിയത്.
അഞ്ച് ദിവസം മുൻപാണ് സംഭവം നടന്നത്. രാത്രി വീടിനകത്തേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ശാരീരികവും മാനസികവുമായി പ്രയാസം നേരിട്ട യുവതി സംഭവം തന്റെ സുഹൃത്തിനോട് പറയുകയും ഈ സുഹൃത്ത് വളാഞ്ചേരി പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരൂർ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരുംദിവസങ്ങളിൽ തിരൂർ മജിസ്ട്രേറ്റിന്റെ അനുമതിയോടെ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ പ്രതികളെ കാണിക്കുന്നതിൽ നിയന്ത്രണമുണ്ടെന്നും പോലീസ് പറഞ്ഞു.
പിടിയിലായവരെക്കൂടാതെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights: three men remanded in gang rape
Published: 23 Jun 2024, 08:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented