തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
'പുരയിടത്തിൽ തേങ്ങയിടാൻ വന്ന ആൾക്കാരാണ് അസ്ഥികൂടം കണ്ടത്. സംഭവം അറിഞ്ഞ ഉടനെ പോലീസിനെ വിവരം അറിയിച്ചു. ഈ പ്രദേശത്ത് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുൻപ് പോലീസിൽ പരാതി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അസ്ഥികൂടം ആണോ എന്ന് സംശയമുണ്ട്. വസ്ത്രവും അസ്ഥികൂടവും മാത്രമേ സ്ഥലത്തുനിന്ന് കിട്ടിയിട്ടുള്ളൂ', വെങ്ങാനൂർ വാർഡ് മെമ്പർ പ്രമി പറഞ്ഞു.
Content Highlights: Human skull and skeleton discovered in Venganoor
Published: 02 Jun 2025, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented