
വൈത്തിരി: ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ. കോഴിക്കോട് കാക്കൂർ ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ് (25), നന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ. നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24) എന്നിവരാണ് അറസ്റ്റിലായത്. ലക്കിടിയിൽ പോലീസ് പട്രോളിങ്ങിനിടെയാണ് പിടിയിലായത്. വാഹനം നിർത്തിയിട്ട് നിൽക്കുകയായിരുന്ന യുവാക്കൾ പോലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ അവിടെനിന്ന് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ചനിലയിൽ 2.95 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കോഴിക്കോട്: കാരപ്പറമ്പിൽ നടന്ന എക്‌സൈസ് റെയ്ഡിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 318 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. വേങ്ങേരി കാരപ്പറമ്പ് പാണരുകണ്ടി വീട്ടിൽ അനന്തുവിനെയാണ് (23) അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകീട്ട് 3.50-ഓടെ കാരപ്പറമ്പിലെ വീട്ടിൽ നടത്തിയ മിന്നൽപരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില്ലറവിൽപ്പന ലക്ഷ്യമിട്ടാണ് പ്രതി വീട്ടിൽ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ പേരിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം എക്‌സൈസ് റെയ്‌ഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടി.വി. റിഷിത് കുമാർ, എം.എൽ. ആഷ്‌കുമാർ, കെ.പി. രാജേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്), കെ. ജുബിഷ്, വനിതാ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷൈനി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. രജുൽ, എം.ഒ. രജിൻ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
Content Highlights: Three persons arrested with 2.95 grams of hashish oil in Vythiri, Wayanad., One person arrested with 318 grams of hashish oil during an Excise raid in Karaparamba, Kozhikode.
Published: 03 Nov 2026, 08:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented