ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയിൽ വാറന്റ് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥസംഘത്തെ വഴിതെറ്റിച്ച് അയൽവീട്ടിലേക്ക് അയച്ചത് പ്രതിയുടെ ബന്ധുതന്നെയെന്ന് സൂചന. കട്ടപ്പനയിൽ നിന്നെത്തിയ ഉദ്യോഗസ്ഥസംഘം, പ്രതിയുടെ ഫോർട്ട്കൊച്ചിയിലെ വീട്ടിൽ കൃത്യമായി എത്തിയിരുന്നു. ആ സമയത്ത് പ്രതിയുടെ വീട്ടിലുണ്ടായിരുന്ന ബന്ധു തൊട്ടടുത്ത വീട് ചൂണ്ടിക്കാട്ടി, അതാണ് പ്രതിയുടെ വീടെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ഉദ്യോഗസ്ഥസംഘം അടുത്ത വീട്ടിലേക്ക് പോയത്. അവിടെ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വീട്ടിൽ പരിശോധന നടത്താൻ ശ്രമിക്കുന്നതിനിടെ, എക്സൈസ് സംഘവും വീട്ടമ്മയുമായി തർക്കമുണ്ടായി. ഇതിനിടെ യഥാർഥ പ്രതി കടന്നുകളഞ്ഞുവെന്നാണ് സൂചന.
പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ, വീട്ടമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും, കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടെന്നും പോലീസ് പറയുന്നു.
അതേസമയം, മറ്റൊരു വീട് കാണിച്ചുകൊടുത്ത് എക്സൈസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചയാൾക്കെതിരെ പോലീസിന് കേസെടുക്കാം. എന്നാലിതിന് എക്സൈസ് വകുപ്പിന്റെ പരാതി വേണം. ഇതിന് എക്സൈസ് വകുപ്പ് തയ്യാറായിട്ടില്ല.
Content Highlights: Excise team reached the correct house to catch a warrant accused in Fort Kochi., A relative misguided the officials to a neighboring house, helping the accused escape., The housewife filed a complaint, but police stated legal issues prevent action against Excise., Action can be taken against the person who misguided officials if Excise files a complaint.
Published: 03 Nov 2026, 10:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented