പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയില്‍നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ക്വാറിയിലെ കുളത്തില്‍നിന്നാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിഞ്ഞ് കസബ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 

To advertise here,

കഴിഞ്ഞദിവസം വൈകിട്ട് ക്വാറിയിലെ കുളത്തില്‍ മീന്‍ പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്. തോര്‍ത്ത് ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തലയോട്ടി തോര്‍ത്തില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. 

പാലക്കാട് കസബ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയുംചെയ്തിട്ടുണ്ട്. അസ്ഥികൂടത്തിന്റെ ബാക്കി ഭാഗങ്ങളുണ്ടോയെന്ന് കണ്ടെത്താനായി കുളത്തില്‍ സ്‌കൂബ ടീമിനെ ഉപയോഗിച്ചും തിരച്ചില്‍ നടത്തും. മേഖലയില്‍ സമീപകാലത്ത് കാണാതായവരേക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.