
തിരുവനന്തപുരം: ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണം തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 728 ഗ്രാം തൂക്കമുളള സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.
ദുബായില്‍നിന്ന് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന്, ശരീരത്തിനുളളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് കാപ്സ്യൂകളാണ് പരിശോധനയില്‍ കണ്ടെടുത്തത്.
327 ഗ്രാം തൂക്കമുളള 23.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുവസ്തുക്കളുമായി കൂട്ടിക്കുഴച്ചിരുന്ന സ്വര്‍ണ്ണത്തെ കസ്റ്റംസിന്റെ ലാബിലെത്തിച്ചാണ് വേര്‍തിരിച്ചെടുത്തത്. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് 401 ഗ്രാം തൂക്കമുളള സ്വര്‍ണ്ണമാലയാണ് കസ്റ്റംസ് കണ്ടെടുത്തത്. വിമാനം എത്തിയശേഷം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ നിന്ന് 28.5 ലക്ഷം രൂപ വിലവരുന്ന 401 ഗ്രാം തൂക്കമുള്ള മാല കണ്ടെടുത്തത്.
എന്നാല്‍ ഇത് കൊണ്ടുവന്ന യാത്രക്കാരനെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: Gold seized in Thiruvananthapuram Airport
Published: 11 May 2024, 09:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented