കോഴിക്കോട്: പെരുന്നാള്‍ തിരക്കിനിടെ മിഠായിത്തെരുവില്‍ ഒന്നരവയസ്സുള്ള കുട്ടിയുടെ സ്വര്‍ണപ്പാദസരം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനിയെ ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തു. മധുര കല്‍മേട് കോളനിയില്‍ പ്രിയയെയാണ് പിടികൂടിയത്.
അരപ്പവന്‍ തൂക്കംവരുന്ന പാദസരമാണ് മോഷ്ടിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. പെരുന്നാളിന് ഷോപ്പിങ്ങിനെത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷ്ടിച്ചത്.
പ്രതിക്കെതിരേ തൃശ്ശൂര്‍ ഈസ്റ്റ്, മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, പെരിന്തല്‍മണ്ണ, നാദാപുരം സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. ടൗണ്‍ എസ്.ഐ. അനൂപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, സജേഷ് കുമാര്‍, സി.പി.ഒ.മാരായ ഉല്ലാസ്, ജിതേന്ദ്രന്‍, ഷിജിത്ത്, സുജന, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണമാല പിടിച്ചുപറിച്ച നാടോടിസ്ത്രീ അറസ്റ്റില്‍
കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടുവയസ്സുകാരന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച നാടോടിസ്ത്രീ അറസ്റ്റില്‍. പയ്യാനക്കലിലെ വീട്ടിലേക്ക് പഴയസാധനങ്ങളെടുക്കാന്‍ വന്ന തമിഴ്നാട് നെയ്വേലി മാരിയമ്മന്‍കോവില്‍ സ്ട്രീറ്റില്‍ തൈലി(52)യാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെ പ്രതി മുറ്റത്തേക്ക് അതിക്രമിച്ചുകയറി കുട്ടിയുടെ കഴുത്തില്‍നിന്ന് അരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല പിടിച്ചുപറിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. പന്നിയങ്കര പോലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും സ്വര്‍ണമാല കണ്ടെടുക്കുകയും ചെയ്തു. എസ്.ഐ. കെ. മുരളീധരന്‍, എ.എസ്.ഐ. എം. ബിജു, എസ്.സി.പി.ഒ.മാരായ സന്തോഷ്, രാജേഷ്, സി.പി.ഒ. സച്ചിത്ത്, ഫുജറ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: theft in kozhikode sm street woman arrested by police
Published: 25 Apr 2022, 12:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented