താനൂര്‍(മലപ്പുറം): പ്രദേശത്തെ വീടുകളിലെയും മറ്റും സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങളും കുളിമുറിദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി താനൂര്‍ പോലീസിന്റെ പിടിയില്‍. പരിയാപുരം എളാപ്പപ്പടി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ കാദര്‍ (41) ആണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

To advertise here,

താനൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി. ബിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍. സുജിത്, സിപിഒമാരായ അനില്‍കുമാര്‍, മുസ്തഫ എന്നിവരടങ്ങിയ പോലീസ് സംഘം കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവെച്ചാണ് ഇയാളെ പിടിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രഹസ്യമായി പകര്‍ത്തിയ നിരവധി വീഡിയോകള്‍ കണ്ടെത്തി. ഇയാള്‍ ദൃശ്യങ്ങള്‍ പണത്തിനായി വില്‍ക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.