
ഷാരൂഖ് ഖാന്റെ മകനും സംവിധായകനുമായ ആര്യന് ഖാന് വിവാദത്തില്‍. ബെംഗളൂരുവിലെ പബ്ബില്‍ നിന്നുള്ള വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആരാധകര്‍ക്കുനേരെ ആര്യന് അശ്ലീലആംഗ്യം കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
നവംബര്‍ 28-ന് ബെംഗളൂരു അശോക് നഗറിലെ പബ്ബില്‍ ആര്യന് എത്തിയിരുന്നു. ഇവിടെനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യത്തില്‍ ആദ്യം ജനക്കൂട്ടത്തിന് നേരെ കൈവീശിക്കാണിച്ച ആര്യന്, പിന്നീട് നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായി കാണാം. ഒരു എംഎല്‍എയുടെയും മറ്റൊരു മന്ത്രിയുടെയും മകനും ആര്യനൊപ്പമുണ്ടായിരുന്നു. ആര്യന്റെ സുഹൃത്തുക്കളാണ് ഇരുവരും.
വീഡിയോ വൈറലായാതോടെ ആര്യന്റെ പ്രവൃത്തിയെ ചോദ്യംചെയ്ത് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. ആര്യനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിഷയത്തില്‍ പോലീസ് നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Content Highlights: Shah Rukh Khan`s son Aryan Khan faces backlash over a viral video showing him making an obscene gesture at fans in a Bengaluru pub. Public outrage grows
Published: 05 Dec 2025, 09:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented