കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പരാതി ഒത്തുതീർപ്പാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ താലൂക്ക് ലാൻഡ് റെക്കോർഡ്സ് (എൽ.ആർ.) തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിൻ്റെ പിടിയിലായി. കണയന്നൂർ താലൂക്ക് എൽ.ആർ. തഹസിൽദാർ ജോസഫ് ആൻ്റണി, ഏജന്റുമാരായ രാജേഷ് (കണ്ണൻ), ഷിബിൻ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
എളമക്കര ഭാഗത്തുള്ള കൃഷിസ്ഥലം സാങ്കേതിക പ്രശ്നങ്ങൾ കാരണം വർഷങ്ങളായി പുരയിടമായിട്ടാണ് ഉടമ നികുതി അടച്ചിരുന്നത്. എന്നാൽ ഇതിൽ കുറച്ചു സ്ഥലം വിൽപ്പന നടത്തുന്നതിനായി ശ്രമിച്ചപ്പോഴാണ് ബേസിക് ടാക്സ് രജിസ്റ്ററിൽ (ബി.ടി.ആർ) ഇത് 'നിലം' ആണെന്ന് വ്യക്തമായത്. തുടർന്ന് റവന്യൂ അധികാരികൾ തങ്ങളുടെ ഡമ്മി ഏജന്റിനെ ഉപയോഗിച്ച് ഭൂമിക്കെതിരേ വ്യാജ പരാതി അയപ്പിക്കുകയായിരുന്നു. ഭൂവുടമ റവന്യൂ ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തു.
തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭൂവുടമ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിൻ്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രി എട്ടരയോടെ കടവന്ത്രയിൽ വെച്ച് ഏജൻ്റുമാർക്ക് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഒളിച്ചിരുന്ന് പ്രതികളെ കൈയോടെ പിടികൂടിയത്. പത്തുലക്ഷം രൂപയിൽ രണ്ടുലക്ഷം കാഷ് ആയും എട്ടു ലക്ഷം ചെക്ക് ആയും ആണ് കൈമാറാൻ വന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Content Highlights: Kanayannur Tahsildar Joseph Antony arrested by Vigilance. Caught red-handed taking Rs 10 lakh bribe for a land transaction. Two agents, Shibin and Rajesh (Kannan), also arrested. Vigilance probing involvement of other revenue officials.
Published: 14 Aug 2026, 12:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented