കൊച്ചി: എറണാകുളം കാക്കനാട് രണ്ടുപേർക്ക് വെട്ടേറ്റു. പ്രദീപ്, രഞ്ജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യത്തെത്തുടർന്ന് പ്രദീപ് എന്നയാളെ രഞ്ജിത് എന്നയാളും മൂന്നോളം പേരടങ്ങുന്ന സംഘവും ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഘർഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേറ്റത്.

To advertise here,

കഴിഞ്ഞ ദിവസം രാത്രി വ്യവസായമേഖലയ്ക്ക് സമീപത്തായാണ് സംഭവം. പ്രദീപിന്റെ കഴുത്തിനാണ് വെട്ടേറ്റത്. അതീവഗുരുതരനിലയിലുള്ള ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുൻവൈരാഗ്യത്തെത്തുടർന്നാണ് അക്രമണമെന്ന് പോലീസ് പറയുന്നു. കൂടെയുണ്ടായിരുന്നവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേൽക്കുന്നത്. ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.