കോഴിക്കോട്: തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം .
ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ആവശ്യപ്പെട്ടു . ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്. പരിക്ക് ഗുരുതരമല്ല.
കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും സൂചനകൾ ഉണ്ട്. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു .
Content Highlights: Phone addicted Son stabed injured his mother for not giving mobile phone, kozhikode, thikkoti.
Published: 08 Dec 2024, 04:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented