
വാഷിങ്ടൺ: യു.എസിൽ ഇന്ത്യൻ വംശജനായ യുവാവ് സൊമാലിയൻ വംശജനായ ഊബർ ഡ്രൈവറെ കാർ കയറ്റി കൊലപ്പെടുത്തി. മിനിയാപോളിസിന് സമീപം ഇക്കഴിഞ്ഞ 14-നായിരുന്നു സംഭവം. അൻപത്തൊന്നുകാരനായ മുഹമ്മദ് യൂസഫ് ആണ് മരിച്ചത്. ഊബറിലെ യാത്രക്കാരനായിരുന്ന ഇന്ത്യൻ വംശജൻ സ്മിത് അപൂർവ പട്ടേൽ, കാറിലെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് യൂസഫിനെ കഴുത്തുഞെരിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇതേ കാർ യൂസഫിന്റെ ദേഹത്തുകൂടി ഓടിച്ചുകയറ്റുകയും തുടർന്ന് ഇദ്ദേഹത്തെ റോഡരികിലെ കുഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് യൂസഫിന്റെ മരണം.
ഇരുപത്തഞ്ചുകാരനായ സമിത് അപൂർവ പട്ടേലിനെതിരേ നേരത്തെ രണ്ടാം ഡിഗ്രി കൊലപാതകശ്രമം, കാർ തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. യൂസഫിന്റെ മരണത്തോടെ പ്രതിക്കെതിരായ കുറ്റം രണ്ടാം ഡിഗ്രി മനഃപൂർവ കൊലപാതകമായി മാറ്റുമെന്ന് ഹെൻപെൻ കൗണ്ടി അറ്റോർണി മേരി മോറിയാർട്ടി അറിയിച്ചു. യൂസഫിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും കേസ് ഇപ്പോഴും അന്വേഷണഘട്ടത്തിലായതിനാൽ പൊതുജനങ്ങൾ മുൻവിധിയോടെ പ്രതികരിക്കരുതെന്നും പട്ടേലിന്റെ അഭിഭാഷക കാതറിൻ ടർണർ ഇ-മെയിൽവഴി അറിയിച്ചു.
കോടതി രേഖകൾപ്രകാരം, ആക്രമണസമയത്ത് യൂസഫ് ഊബർ ഡ്രൈവർതന്നെയായ തന്റെ സഹോദരനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് യാത്രക്കാരനെ കാറിൽ കയറ്റിയത്. യൂസഫ് എന്ന പേര് ഇഷ്ടമല്ലെന്ന് യാത്രക്കാരൻ പറഞ്ഞതായി സഹോദരൻ കേട്ടിരുന്നു. പിന്നീട് യൂസഫ് സൊമാലിയൻ ഭാഷയിൽ നിലവിളിച്ച്, ബെൽറ്റ് ഉപയോഗിച്ച് തന്നെ കഴുത്തുഞെരിക്കുകയാണെന്നും കാർ ദേഹത്തുകൂടി കയറ്റുകയാണെന്നും പറയുന്നത് സഹോദരൻ കേട്ടതായും കോടതി രേഖകളിലുണ്ട്.
ആക്രമണത്തിന് പിന്നിൽ വംശീയമോ മതപരമോ ആയ വിദ്വേഷമാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ നിലവിൽ ലഭ്യമല്ലെന്നാണ് കൗണ്ടി അറ്റോർണി മേരി മോറിയാർട്ടി വ്യക്തമാക്കി.
Content Highlights: Mohamed Yusuf, a 51-year-old Somali American Uber driver, died from injuries sustained in a brutal by Indian-origin passenger Samit Apurva Patel, faces upgraded charges of second-degree intentional murder.
Published: 29 Nov 2026, 01:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented