തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്ന് അവര്‍ പറഞ്ഞു. നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങിലും യോഗത്തിലും പങ്കെടുക്കാന്‍ വൈകിയെത്തിയത് കാര്‍ കിട്ടാത്തത് കൊണ്ടാണെന്നും തന്നെ ലക്ഷ്യമിട്ട് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്ന ചിലരെ തനിക്കറിയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
താന്‍ യോഗത്തില്‍ എത്താന്‍ വൈകിയത് കാര്‍ കിട്ടാത്ത് കൊണ്ടായിരുന്നു. കാര്‍ വന്നപ്പോള്‍ ഉടനെ കയറിവരികയും ചെയ്തു. തന്നെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നില്ല. ചില തല്‍പ്പര കക്ഷികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ മയക്കുമരുന്നിനെതിരേയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു ഞാന്‍. എന്താണ് നിങ്ങള്‍ അതെക്കുറിച്ച് വാര്‍ത്ത നല്‍കാതിരുന്നത്? ചില തല്‍പ്പര കക്ഷികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് നാടിനെ നന്നാക്കാനുള്ള പ്രവൃത്തിയുടെ ഭാഗമാകാം- ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sobha Surendran expresses displeasure over misinformation about her late entry to BJP meeting
Published: 23 Mar 2025, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented