കൊച്ചി: 15-കാരിയോട് ലൈംഗികാതിക്രമം കാണിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് ചീരാല്‍ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം പോയതിനേത്തുടര്‍ന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുടെ ഫോണ്‍വിളികള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് വിവാഹിതനായ യുവാവുമായി പ്രണയത്തിലാണെന്ന് അറിയുന്നത്. രക്ഷിതാക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോക്സോ വകുപ്പുകള്‍ ചുമത്തി നൗഷാദിന്റെ പേരില്‍ കേസെടുക്കുകയുമായിരുന്നു.
എസിപി പി. രാജ്കുമാറിന്റെ നിര്‍ദേശപ്രകാരം പാലാരിവട്ടം എസ്എച്ച്ഒ കെ.ആര്. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: Online Taxi Driver Arrested for Sexually Assaulting Minor Girl in Kochi
Published: 26 Sept 2025, 09:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented