ബെംഗുളുരു: ബോളിവുഡ് താരം സല്മാന് ഖാനെതിരേ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പിടിയില്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ഹാവേരിയില്‍ നിന്നാണ് ബിക്കാറാം ബിഷ്ണോയി എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരുമാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. 32-കാരനായ ബിക്കാറാം രാജസ്ഥാന് സ്വദേശിയാണ്.
രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ നടനെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ്ണോയ്യുടെ സഹോദരനെന്ന് അവകാശപ്പെട്ടായിരുന്നു ബിക്കാറാം പണം ആവശ്യപ്പെട്ടത്. പ്രതിയെ മഹാരാഷ്ട്ര പോലീസിന് കൈമാറി.
എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിഷ്ണോയ് ഗ്രൂപ്പിന്റേതെന്ന രീതിയില്‍ സല്മാന് ഖാനെതിരെ ഭീഷണി സന്ദേശം വന്നത്.
Content Highlights: Threat call to Salman, man arrested
Published: 07 Nov 2024, 11:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented