
തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച് കേസിൽ ആർ. ശ്രീലേഖയെ പ്രതി ചേർത്തു. മുദ്രാവാക്യം വിവാദമായതിന് പിന്നാലെയാണ്, സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയെ പ്രതിചേർത്തിരിക്കുന്നത്. നിലവിൽ ശാസ്തമംഗലം ബിജെപി കൗൺസിലറാണ് ഇവർ.
വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകർക്കെതിരേ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ഉദ്ഘാടനം ചെയ്തത് ആർ. ശ്രീലേഖയായിരുന്നു. മാർച്ചിൽ പോലീസിനെതിരേയുള്ള 'പോടാ പുല്ലേ പോലീസെ' പരാമർശം വലിയ വിവാദമായിരുന്നു.
മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതിയായിട്ടാണ് ആർ. ശ്രീലേഖയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്.
മുദ്രാവാക്യം വിവാദമായതിനു പിന്നാലെ മന്ത്രി വി. ശിവൻകുട്ടി അടക്കം രംഗത്തെത്തിയിരുന്നു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആർ. ശ്രീലേഖയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ആദ്യഘട്ടത്തിൽ ആർ. ശ്രീലേഖയെ പ്രതി ചേർക്കാൻ പോലീസ് തയ്യാറായിരുന്നില്ല. സംഭവം വിവാദമായതിനു പിന്നാലെയാണ് ഇവരെ പ്രതി ചേർത്തു കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. വഴിതടയൽ അടക്കമുള്ള വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Former DGP and BJP councillor R. Sreelekha named as the fifth accused in the protest case., The case stems from a protest march to the Vattiyoorkavu police station., Controversial slogans raised during the march led to the legal action., Deputy Mayor Asha Nath has been named as the sixth accused in the FIR., Charges include road obstruction and other relevant sections of the law.
Published: 25 Apr 2026, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented