കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വാഹനങ്ങളുമായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടികളുടെ ഭാഗമായാണ് അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ചുള്ള അഭ്യാസപ്രകടനങ്ങളും അരങ്ങേറിയത്. ഇതിനിടെ, ഒരു കാര്‍ ബൈക്കിലിടിച്ച് അപകടവുമുണ്ടായി. കാറിടിച്ച് ബൈക്കിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ നിലത്തേക്ക് വീണെങ്കിലും ഇവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാര്‍ച്ച് 22-ാം തീയതിയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ്. ഇതിനോടനുബന്ധിച്ചാണ് വിദ്യാര്‍ഥികള്‍ കാറുകളിലും ബൈക്കുകളിലും ഗ്രൗണ്ടിലെത്തിയത്. കാറിന്റെ ബോണറ്റിന് മുകളില്‍ കയറിയിരുന്ന് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. റോഡിലൂടെ ഇത്തരത്തില്‍ വന്ന വിദ്യാര്‍ഥികള്‍ ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ കയറ്റിയ ശേഷം അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു. അമിതവേഗതയില്‍ ഗ്രൗണ്ടില്‍ വലംവെയ്ക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കാറിന്റെ ഡിക്കിയിലടക്കം ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് കാഴ്ചക്കാരായി നിരവധി വിദ്യാര്‍ഥികളാണ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നത്.
അതേസമയം, സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് നടക്കാവ് പോലീസിന്റെ പ്രതികരണം. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തതായും വാഹനമോടിച്ചിരുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ലൈസന്‍സ് ഉണ്ടെങ്കില്‍ അത് റദ്ദാക്കുന്ന നടപടി സ്വീകരിക്കും. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അടക്കം വിളിച്ചുവരുത്തിയാണ് അന്വേഷണം നടത്തുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: plustwo students stunting with vehicles in kozhikode malabar christian college ground
Published: 24 Mar 2022, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented