പിറവം(എറണാകുളം): അച്ഛനൊപ്പം ബ്യൂട്ടിപാര്‍ലറിലെത്തിയ പ്രായമാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച പാര്‍ലര്‍ ഉടമ അറസ്റ്റില്‍. പിറവം പാഴൂര്‍ ദേവീപ്പടിക്കടുത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന പാഴൂര്‍ മാനവീയത്തില്‍ മുത്തു (38) വാണ് പിടിയിലായത്. ഇക്കഴിഞ്ഞ 12-ന് വൈകീട്ടാണ് സംഭവം.
പാര്‍ലറില്‍ സ്ത്രീ ജീവനക്കാരുണ്ടെന്നു കരുതിയാണ് പെണ്‍കുട്ടി അച്ഛനൊപ്പം അവിടെയെത്തിയത്. എന്നാല്‍, സ്ത്രീകളുണ്ടായിരുന്നില്ല. കുട്ടിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി ഉപദ്രവിച്ചതായാണ് പരാതി.
വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് കുട്ടി പഠിക്കുന്ന സ്കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: piravom beauty parlour owner arrested for molestation
Published: 27 Feb 2024, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented